കൃഷി നടത്താന്‍ ഉദ്ദേശിക്കുന്ന സഥലത്ത്
സൂര്യപ്രകാശത്തിന്‍റെ ലഭ്യത ഉറപ്പു വരുത്തുക. നല്ല നീര്‍ വാര്‍ച്ചയും
വളക്കൂറുമുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. വളം കുറവുള്ള മണ്ണാണെങ്കില്‍ ധാരാളം
ജൈവ വളം ചേര്‍ത്ത് മണ്ണിളക്കിയതിനു ശേഷം വേണം കൃഷി തുടങ്ങാന്‍.
ജൈവ വളങ്ങള്‍
- കാലി വളം
- കമ്പോസ്റ്റ്
- എല്ല് പൊടി
- മത്സ്യ വളം
- വേപ്പിന്‍ പിണ്ണാക്ക് (ഇതു നല്ലൊരു കീടനാശിനി കൂടിയാണ്)
- പച്ചില വളം
- ചാരം
3 സെന്‍റിലെ പച്ചക്കറി കൃഷിയ്ക്കു 20 കിലോ
ചാണകപ്പൊടിയും 20 കിലോ കമ്പോസ്റ്റും 10 കിലോ എല്ല് പൊടിയും 10 കിലോ വേപ്പിന്‍
പിണ്ണാക്കും അടി വളമായി നല്‍കേണ്ടതാണ്.
കൃഷി
സഥലമൊരുക്കുന്നതില്‍ നന്നായി ശ്രദ്ധിക്കണം. ആദ്യം 10 സെന്‍റി മീറ്റര്‍ താഴ്ച്ചയില്‍
മേല്‍മണ്ണ് കിളച്ചെടുത്ത് മാറ്റി വെയ്ക്കണം. അടിമണ്ണ് 50 മുതല്‍
60 സെന്‍റി മീറ്റര്‍ വരെ താഴ്ച്ചയില്‍ കിളച്ചിളക്കിയതിനു ശേഷം മേല്‍ പറഞ്ഞ അനുപാതത്തില്‍
അടി വളം ചേര്‍ത്ത് കൊടുക്കുക. അതിനു ശേഷം മാറ്റി വെച്ചിരിക്കുന്ന മേല്‍മണ്ണ് ഇതിനു
മുകളിലായി വിരിച്ചു കൊടുക്കണം.
No comments:
Post a Comment